Sunday, February 17, 2008

തിരിച്ചുപോക്ക്

നാട്ടിലേക്ക് തനിയെ പുറപ്പെടുമ്പോള്‍ മനസ്സ് കൂടു തുറന്നു കിട്ടിയ ഒരു പക്ഷിയെ പോലെ. വളരെ കാലത്തിനു ശേഷം ജനിച്ചു വളര്‍ന്ന നാട്ടിലെത്തുുന്നു. കുന്നുകളും, പാടവും, തോടും. അതിലൂടെ തുള്ളിച്ചാടി നടന്നിരുന്ന ഒരു പെറ്റിക്കോട്ടുകാരി. അറിയാതെ വന്ന പുഞ്ചിരി സഹയാത്രികയ്ക്ക് കൈമാറി...
രാവിലെ കുളിച്ച് അമ്പലത്തിലേയ്ക്കെന്നു പറഞ്ഞ് പുറപ്പെട്ടു , പാടവരമ്പിലെ മഞ്ഞുതുള്ളികള്‍ വീണ്ടെടുക്കാന്‍...... ഇളം കാറ്റില്‍ തലയാട്ടി നിന്നിരുന്ന കാട്ടുചെടികളെ തൊട്ടുതലോടാന്‍......നീര്‍ച്ചാലില്‍ നൃത്തം ചെയ്യുന്ന പായല്‍ നൂലുകളെ നുള്ളിയെടുക്കാന്‍...

ആവേശത്തോടെ കുന്നിറങ്ങി....പാടവരമ്പിലെത്തി.....

ദൂരെ ഫ്ലാറ്റില്‍ ഭര്‍ത്താവ് ഉണര്‍ന്നു കാണുമോ?മകന്‍ തന്നത്താനെ ചായ ഉണ്ടാക്കുകയായിരുക്കും.വയസ്സ് പതിനെട്ടായെങ്കിലും വല്ലാത്ത അശ്രദ്ധയാണ്...ഗ്യാസ് ഓഫാക്കി കാണുമോ?.. ശ്ശോ! തിരക്കില്‍ ഷര്‍ട്ടും പാന്‍സും ഇസ്തിരിയിട്ടു വച്ചിരിയ്ക്കുന്നത് പതിവു സ്ഥലത്തല്ല. അത് തിരഞ്ഞ് മൂപ്പരിന്ന് ഓഫീസിലെത്താന്‍ നേരം വൈകും..പുറത്തുനിന്ന് ഭക്ഷണം കഴിച്ചാല്‍ മകളുടെ വയറിന് അസുഖം പതിവാണ്.......

"ഇതാ പ്രസാദം"
എവിടെ എന്റെ പാടവരമ്പും മഞ്ഞുതുള്ളികളും.....
ഒന്നും കണ്ടില്ലല്ലോ.......

5 comments:

Kaithamullu said...

“ഇതാ പ്രസാദം"
എവിടെ എന്റെ പാടവരമ്പും മഞ്ഞുതുള്ളികളും.....
ഒന്നും കണ്ടില്ലല്ലോ.......“
-----
- തീര്‍ത്ഥം കുടിക്കാം,
ചന്ദനം നെറ്റിയില്‍ തൊടാം,
പൂവ് തലമുടിയില്‍,
പ്രസാദം സേവിക്യാം....

ഇനി ചുറ്റും നോക്കൂ, എല്ലാം ദൃശ്യാവും, മിഴിവോടെ..തനിമയോടെ...

ആശംസകള്‍!

വല്യമ്മായി said...

:)

ഉപാസന || Upasana said...

മനസ്സിനെ സ്വച്ഛമാകീ വക്കുക.
അപ്പോ എല്ലാം കാണാം ട്ടോ
:)
ഉപാസന

ATTUPURATHILLOM said...

Super chechii..


Why did u stop.pls continue

ATTUPURATHILLOM said...

Super chechii..


Why did u stop.pls continue